Posted On
date_range Updated On
date_range പാര്‍ലമെന്‍റ് പരിസരത്ത് വ്യാജ ബോംബ് ഭീഷണി
ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് പരിസരത്ത് ബോംബ് വെച്ചെന്ന് വ്യാജഭീഷണി. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്‍െറ ഫോണ്‍ വന്നത്. ഭീഷണി വ്യാജമാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിളിച്ചത് ഡല്‍ഹിയിലെ ജ്യോതിനഗര്‍ നിവാസിയാണെന്ന് പാര്‍ലമെന്‍റ് പൊലീസ് കണ്ടത്തെി.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും മറ്റെന്തെങ്കിലും ലക്ഷ്യം ഇയാള്‍ക്കുണ്ടോയെന്ന് അറിയില്ളെന്നും പറഞ്ഞ പൊലീസ് സുരക്ഷാകാരണങ്ങളാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്താനാവില്ളെന്ന് പറഞ്ഞു. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് തലസ്ഥാനം അതീവജാഗ്രതാ സുരക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.