മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

2029ൽ കോൺഗ്രസ് ഇല്ലാതാകും, മോദി വീണ്ടും അധികാരത്തിലെത്തും: മോഹൻ യാദവ്

ജബൽപൂർ : 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജബൽപുരിൽ ബിജെപി സംഘടിപ്പിച്ച ‘ലോക്തന്ത്ര ബചാവോ, അരാജകതാ ഹഠാവോ’ പദയാത്രക്കുശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സ്വാധീനം നഷ്ടമായെന്നും 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പാർട്ടി പൂർണമായും ഇല്ലാതാകുമെന്നുമാണ് മോഹൻ യാദവ് പറഞ്ഞത്. അതേസമയം, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മോഹൻ യാദവ് വിമർശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അധികാരത്തിൽ തുടരുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ഇത് ജനാധിപത്യത്തെ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും ബിജെപി സംസ്ഥാന അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാളും പരിപാടിയിൽ പങ്കെടുത്തു. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രാജ്യത്തിന്റെ നേതൃത്വത്തെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അർജുൻ റാം മേഘ്‌വാളും ആരോപിച്ചു.

Tags:    
News Summary - Congress to be wiped out in next LS polls, says Mohan Yadav⁠

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.