ഡല്‍ഹി ടോള്‍ പ്ലാസയില്‍ വെടിവെപ്പ്; രണ്ടു മരണം

ഡല്‍ഹി: ഡല്‍ഹി ബദാര്‍പൂര്‍ ടോള്‍ പ്ലാസയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ടോള്‍ പ്ലാസയിലെ സെക്യൂരിറ്റി ഗാര്‍ഡായ മന്‍ മോഹന്‍ സിങ് ശര്‍മ (60)യും കാഷ്യറായ മഹിപാലുമാണ് (50)മരിച്ചത്. ബൈക്കില്‍ വന്ന രണ്ടംഗ സംഘം ഇരുവര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു

. പ്രാഥമിക അന്വേഷണത്തില്‍ മോഷണ ശ്രമം പരാജയപ്പെട്ടത് കൊലയില്‍ കലാശിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ആസമയം ഇവരുടെയും പക്കല്‍ ടോളില്‍ നിന്നും പിരിച്ച 2.50 കോടി രൂപ ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.