ഹരിയാനയില്‍ കൂട്ടമാനഭംഗം

ചണ്ഡിഗഢ്: ജാട്ട് പ്രക്ഷോഭത്തില്‍ കലുഷിതമായ ഹരിയാനയില്‍നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ഡല്‍ഹിയിലെ പ്രശസ്ത ഭക്ഷണശാലയായ സുക്ദേവ് ദാബയിലേക്ക് പുറപ്പെട്ട 10 സ്ത്രീകളെ ഹരിയാനയിലെ മുര്‍ത്തലില്‍ 30 അംഗ ഗുണ്ടാസംഘം ആക്രമിച്ച് മാനഭംഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് അതിക്രൂരമായ സംഭവം നടന്നതെന്ന് ‘ദ ട്രൈബ്യൂണ്‍’ വെളിപ്പെടുത്തി. എന്നാല്‍, ഇത് നിഷേധിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവം കിംവദന്തിയാണെന്ന് വ്യക്തമാക്കി.  
ഡല്‍ഹിയിലെ രുചിയേറിയ ഭക്ഷണശാല ലക്ഷ്യംവെക്കുന്ന ദീര്‍ഘദൂര യാത്രക്കാരുടെ ഇടത്താവളമാണ് ഹരിയാനയിലെ മുര്‍ത്തല്‍. ഇവിടെ ഒളിച്ചിരുന്ന ആക്രമിസംഘം സ്ത്രീകളുടെ വാഹനം തടഞ്ഞുനിര്‍ത്തി അഗ്നിക്കിരയാക്കിയശേഷം 10 പേരെയും കൃഷിയിടത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നെന്നാണ് പേര് വെളിപ്പെടുത്താത്ത ദൃക്സാക്ഷി വിവരിക്കുന്നത്. സ്ത്രീകളെ കണ്ടത്തെുമ്പോള്‍ ഇവര്‍ പൂര്‍ണ നഗ്നരായിരുന്നെന്നും വസ്ത്രങ്ങളത്തെിച്ചശേഷമാണ് രക്ഷപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞതായി ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.