ആര്‍.എസ്.എസും ബി.ജെ.പിയും സംവരണത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു –നിതീഷ് കുമാര്‍

പട്ന: ആര്‍.എസ്.എസും ബി.ജെ.പിയും സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംവരണ വിഷയത്തിൽ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ്.

‘ബീഹാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സംവരണ നയത്തിന്‍െറ പുനരാലോചനക്ക്  പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്.സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ ദളിതുകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം ലഭിക്കുന്നുണ്ട്. ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ഇയാള്‍ സംസാരിക്കുന്നത്. ആര്‍.എസ്.എസിന്‍െറ ആശയം തന്നെയാണ് കേന്ദ്ര സര്‍ക്കാരും പിന്തുടരുന്നത്. ദലിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കും സംവരണം നല്‍കുന്നത് ബി.ജെ.പിയെ ദുഖിപ്പിക്കുകയാണ്. അവര്‍ സംവരണത്തെ നശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്’.  - നിതീഷ് പറഞ്ഞു.

സംവരണത്തിന്‍െറ യോഗ്യതകള്‍ തീരുമാനിക്കുന്നതിന് രാഷ്ട്രീയേതര കമ്മിറ്റിയെ നിയോഗിക്കണമെന്നും ഒരു പ്രത്യേക ജാതിയില്‍ ജനിക്കുന്നതു കൊണ്ട് ഒരാള്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടരുതെന്നുമാണ് തിങ്കളാഴ്ച്ച മോഹന്‍ ഭഗവത് പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.