ഗുഡ്ഗാവ്: പ്രണയ ദിനം ആഘോഷിക്കാനത്തെിയ യുവാവിനെ രണ്ടംഗ സംഘം കെട്ടിടത്തില്‍ നിന്നും എറിഞ്ഞു കൊന്നു. ഫേസ്ബുക് കൂട്ടികാരിക്കൊപ്പം പ്രണയദിനാഘോഷത്തിനത്തെിയ ഇഷ്വാര്‍ എന്ന 24കാരനെയാണ് അക്രമിച്ച് ഇരുനില കെട്ടിടത്തില്‍ നിന്നും എറിഞ്ഞു കൊന്നത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ ഏഴുമാസമായി അടുപ്പത്തിലായിരുന്നുവെന്നും ഇവര്‍ പ്രണയ ദിനം ഒരുമിച്ച് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ഗുഡ്ഗാവ് പൊലീസ് പറയുന്നത്.
ഹുദാ സിറ്റിയിലെ മെട്രോ സ്റ്റേഷനിലത്തെിയ യുവാവിനെ പെണ്‍കുട്ടി ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ സഹോദരി ഭര്‍ത്താവും ഡ്രൈവറുംയുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബാല്‍ക്കെണിയില്‍ നിന്നും താഴേക്കിടുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഇവര്‍ കാറില്‍ കയറ്റിക്കൊണ്ടു പോവുകയും വഴിയരികില്‍ തള്ളുകയുമായിരുന്നു. റോഡപകടത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്തരത്തില്‍ ചെയ്തതതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. പ്രതികളായ രണ്ടു പേര്‍ക്കെതിരെയും കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയും പേരില്‍ ഗുഡ്ഗാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.