ഡൽഹി എ.കെ.ജി ഭവനുനേരെ ആക്രമണം

ന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡൽഹിയിലെ എ.കെ.ജി ഭവനു നേരേ ആക്രമണം. അക്രമികളിൽ ചിലരെ എ.കെ.ജി ഭവനിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമികൾ പാർട്ടി ഒാഫീസിെൻറ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും പാകിസ്താെൻറ ഒാഫീസ് എന്ന് എഴുതുകയും ചെയ്തു. അക്രമികൾ ഒാഫീസ് പരിസരത്ത് പാകിസ്താൻ വിരുദ്ധ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. അക്രമികളിൽ ഒരാൾ ആം ആദ്മി സേന എന്ന തൊപ്പി ധരിച്ചിരുന്നു.  ആക്രമണം നടത്തിയവരിൽ രണ്ട് പേർ രക്ഷപെട്ടു. പൊലീസ് പിടികൂടിയ രണ്ടു പേരിൽ സുശാന്ത് എന്നയാളെ തിരിച്ചറിഞ്ഞു. അക്രമികള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനം.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെയാണ് എ.കെ.ജി ഭവനുനേരെ ആക്രമണം. ജെ.എന്‍.യു വിദ്യാർഥി യൂനിയന്‍ പ്രസിഡൻറ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളുടെ ഭാഗമാണ് പാര്‍ട്ടി ഓഫീസിനു നേരെയുമുണ്ടായതെന്നു സംശയിക്കുന്നു.

എ.കെ.ജി ഭവന്‍ ആക്രമിച്ചത് ആര്‍.എസ്.എസ് പിന്തുണയോടെയാണെന്ന് സി.പി.എംജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗാന്ധിജിയെ കൊന്നവരുടെ സര്‍ട്ടിഫിക്കറ്റ് സി.പി.എമ്മിന് ആവശ്യമില്ലെന്നും ഏതു വെല്ലുവിളിയെയും പാര്‍ട്ടി നേരിടുമെന്നു  യെച്ചൂരി പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.