‘കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ്​ ഡൽഹി എ.എ.പിയെ പ്രണയിച്ചത്​ –കെജ്​രിവാൾ

ന്യൂഡല്‍ഹി: ‘കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഡല്‍ഹി എ.എ.പിയെ പ്രണയിച്ചത്. വളരെ ആഴത്തിലുള്ളതും ശാശ്വതവുമായ ബന്ധമായിരുന്നു അത്’ ‘സാധാരണക്കാരൻറ പാർട്ടിയെ’ സാധാരണ ജനങ്ങളുൾപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളും നെഞ്ചേറ്റിയതിൻറ ആഹ്ളാദം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ആം ആംദ്മി പാര്‍ട്ടി അധികാരത്തിലേറിയിട്ട് ഞായറാഴ്ച ഒരു വര്‍ഷം തികയുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ  എ.എ.പി ആസൂത്രണം ചെയ്തിരിക്കുന്നത്. അധികാരത്തിലേറി ആദ്യ നൂറുദിനങ്ങളില്‍  സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങളും നടപടികളും പ്രദര്‍ശിപ്പിക്കുകയും മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാര്‍ക്ക് ജനങ്ങളുമായി സംവദിക്കുന്നതിന് എന്‍.ഡി.എം.സി കണ്‍വെന്‍ഷന്‍ സെൻററില്‍ പൊതു പരിപാടി നടത്തുകയും ചെയ്യും. ഭരണത്തെ കുറിച്ചുള്ള പൊതുജനാഭിപ്രായം തേടുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഏതെങ്കിലും മന്ത്രിയെ കുറിച്ച് മോശം അഭിപ്രായമുണ്ടായാല്‍ അത് ഗൗരവമായി പരിഗണിക്കുമെന്നും  അരവിന്ദ് കെജ്രിവാൾ അറിയിച്ചിട്ടുണ്ട്.  ചോദ്യങ്ങള്‍ ചോദിക്കാനുളള ഫോണ്‍ നമ്പറും പുറത്തിറക്കിയിട്ടുണ്ട്.

‘ഏക് സാല്‍ ബെമീസാല്‍’ (താരതമ്യപ്പെടുത്താനാവാത്ത ഒരു വര്‍ഷം) എന്ന മുദ്രാവാക്യത്തിലാണ് സര്‍ക്കാറിന്‍െറ വാര്‍ഷികാഘോഷം നടക്കുന്നത് എ.എ. പി ഭരണത്തെ കുറിച്ചും വാഹനങ്ങളുടെ ഒറ്റ- ഇരട്ട അക്ക ഫോര്‍മുലയെ കുറിച്ചും ജനങ്ങൾ അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വെയില്‍  മുഖ്യമന്ത്രിയെന്ന നിലയില്‍ കെജ്രിവാളിനെ  മികച്ചയാളായി 48ശതമാനം ജനങ്ങള്‍ അറിയിച്ചപ്പോള്‍ 31ശതമാനം പേര്‍ ശരാശരി പ്രകടം കാഴ്ച്ചവെച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അഴിമതി കുറഞ്ഞതായി 51ശതമാനം പേര്‍ അറിയിച്ചിട്ടുണ്ട്. എ.എ.പി സര്‍ക്കാര്‍ കൊണ്ടുവന്ന സൗജന്യ വൈദ്യുതിയും വെള്ളവും വന്‍ വിജയമായാണ് കണക്കാക്കിരിക്കുന്നത്. 79 ശതമാനം പേര്‍ കെജ്രിവാള്‍ ഭരണം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 52ശതമാനം പേര്‍ ഡല്‍ഹി പൊലീസിനെ സംസ്ഥാനത്തിന്‍െറ നിയന്ത്രണത്തില്‍ കൊണ്ടു വരണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, സമ്പൂര്‍ണ പരാജയത്തിന്‍െറ വര്‍ഷമായിട്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസൂം കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തുന്നത്.  ഞായറാഴ്ച പ്രതിഷേധ ദിനമായി ബി.ജെ.പി ആചരിക്കുമ്പോള്‍ വഞ്ചനാ ദിനമായിട്ടാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്. 2015ല്‍ നടന്ന ഡല്‍ഹി തെരെഞ്ഞെടുപ്പിലാണ് ആകെയുള്ള 70 സീറ്റുകളില്‍ 67ഉും കരസ്ഥമാക്കി പുതിയ പാര്‍ട്ടിയായ എ.എ.പി ഐതിഹാസിക വിജയം നേടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.