Posted On
date_range Updated On
date_range കുപ്വാരയിൽ ഏറ്റുമുട്ടൽ: രണ്ട് സൈനികർ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് ഭീകരരെ സൈന്യം വധിച്ചു. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ഒാഫിസർ ഉൾപ്പെടെ രണ്ടു സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 മണിക്കൂറായി തുടരുന്ന ഏറ്റുമുട്ടൽ അവസാനിച്ചിട്ടില്ല.
മർസരി ഗ്രാമത്തിലെ ചൗകിബാൽ മേഖലയിൽ ഒരു വീട്ടിൽ ഭീകരരുടെ സംഘം ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും പൊലീസും സംയുക്ത തിരച്ചിൽ നടത്തിയത്. ഇതിനിടെ സുരക്ഷാ സേനക്കു നേരെ ഭീകരർ വെടിയുതിർത്തു. ഉടൻ തന്നെ സൈന്യവും തിരിച്ചടിക്കുകയായിരുന്നു.
രാഷ്ട്രീയ റൈഫിൾസ്, സ്പെഷൽ ഒാപ്പറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലിൽ ഭീകരർ ഒളിച്ചിരുന്ന വീട് പൂർണമായും തകർത്തതായി ഡി.ഐ.ജി ഗരീബ് ദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.