ആഗസ്റ്റ് മുതല്‍ പി.എഫ് ഓണ്‍ലൈനായി പിന്‍വലിക്കാം


ന്യൂഡല്‍ഹി: ആഗസ്റ്റ് മുതല്‍ പ്രോവിഡന്‍റ് ഫണ്ട് (പി.എഫ്) ഓണ്‍ലൈനായി പിന്‍വലിക്കാന്‍ സംവിധാനമൊരുങ്ങുന്നു. ജീവനക്കാര്‍ക്ക് കടലാസുജോലികള്‍ ഒഴിവാക്കാനും കൂടുതല്‍ എളുപ്പത്തില്‍ തുക ലഭിക്കാനുമാണ് എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പുതിയ സംവിധാനമൊരുക്കുന്നത്. റെക്കോഡുകള്‍ ഇതിനകം ഡിജിറ്റലൈസ് ചെയ്തതായും ഗുഡ്ഗാവിലും ദ്വാരകയിലും സെക്കന്ദരാബാദിലും മൂന്നു സെന്‍ട്രല്‍ ഡാറ്റ സെന്‍ററുകള്‍ ഒരുക്കുമെന്നും ഇവ ഇ.പി.എഫ്.ഒയുടെ 123 കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുമെന്നും ഇ.പി.എഫ്.ഒയുടെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ സംവിധാനത്തില്‍ പി.എഫ് പിന്‍വലിക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതോടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടത്തെും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.