ഹനുമന്തപ്പ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച ധീരന്‍ –രാഷ്ട്രപതി


ന്യൂഡല്‍ഹി: ലാന്‍സ് നായിക് ഹനുമന്തപ്പയുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു. ദുരന്തമുഖത്ത് അസാമാന്യമായ ധൈര്യവും മന$ശക്തിയും പ്രകടിപ്പിച്ച ധീരനായിരുന്നു ഹനുമന്തപ്പയെന്ന് അദ്ദേഹത്തിന്‍െറ മാതാവ് ബസമ്മ കൊപ്പാഡിനയച്ച സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഹനുമന്തപ്പയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഭൗതിക ശരീരംമാത്രമേ വിട്ടുപോവുന്നുള്ളൂവെന്നും നിങ്ങളെന്ന സൈനികന്‍ എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നമ്മെ ദു$ഖത്തിലാക്കി അദ്ദേഹം ജീവിക്കുകയും കടന്നുപോവുകയും ചെയ്തു. ലാന്‍സ് നായിക് ഹനുമന്തപ്പക്ക് ആദരാഞ്ജലികള്‍. ഇന്ത്യയെ സംരക്ഷിക്കുന്നതിന്‍െറ ഭാഗമായുള്ള നിങ്ങളുടെ രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.     ഹനുമന്തപ്പയുടെ മരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ദു$ഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍െറ മരണം ആഴത്തിലുള്ള ഞെട്ടലുണ്ടാക്കിയതായി അവര്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ തുടങ്ങിയവരും അനുശോചിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.