ഹനുമന്തപ്പക്ക് വൃക്ക വാഗ്ദാനംചെയ്ത് വീട്ടമ്മ


ലഖീംപുര്‍ ഖേരി (യു.പി): ന്യൂഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സൈനികന്‍ ഹനുമന്തപ്പക്ക് വൃക്കനല്‍കാന്‍ സന്നദ്ധമാണെന്ന് ഉത്തര്‍പ്രദേശിലെ വീട്ടമ്മ. ലഖീംപുര്‍ ഖേരിയിലെ തൂല ഗ്രാമത്തിലുള്ള നിധി പാണ്ഡെയെന്ന സ്ത്രീയാണ് ധീര സൈനികന് തന്‍െറ വൃക്ക നല്‍കാമെന്നറിയിച്ചത്. ടെലിവിഷന്‍ ചാനലുകളിലൂടെയാണ് ഹനുമന്തപ്പയുടെ വാര്‍ത്തകണ്ടത്. ഉടന്‍ വൃക്ക നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഭര്‍ത്താവിന്‍െറ സമ്മതവും ഇതിനായി ലഭിച്ചെന്നും നിധി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കാന്‍ തയാറായ സൈനികനുവേണ്ടിയുള്ള തന്‍െറ എളിയ സേവനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.