വളർത്തുനായയെ ദേശീയപതാകയുടുപ്പിച്ചയാൾ അറസ്റ്റിൽ

 

അഹ് മദാബാദ്: റിപ്പബ്ളിക് ദിനത്തിൽ വളർത്തുനായയെ ദേശീയപതാകയുടുപ്പിച്ച സൂറത്ത് സ്വദേശി ഭാരത് ഗോലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശത്തിന്‍റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നത് തടയൽ നിയമമനുസരിച്ചാണ് അറസ്റ്റ്.സൂറത്ത് സ്വദേശിയായ അസീസ് സൈക്കിൾവാലയുടെ പരാതിയിലാണ് ഗോലിയെ അറസ്റ്റ് ചെയ്തത്.

വളർത്തുമൃഗങ്ങളുടെ  മാരത്തണിന് മുന്നോടിയായി സൂറത്തിലെ വളർത്തുമൃഗ സ്നേഹികളുടെ കൂട്ടായ്മ  സംഘടിപ്പിച്ച ഷോയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷോയിൽ ത്രിവർണപതാക പുതച്ചെത്തിയ ഗോലിയുടെ ലാബ്രഡോർ നായക്ക് മനോഹരമായി അലങ്കരിച്ചെത്തിയ മറ്റ് നായകളേക്കാൾ ശ്രദ്ധ ലഭിച്ചിരുന്നു. ഇതേതുടർന്ന് പ്രാദേശിക പത്രങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെ ഫോട്ടോസഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പത്രറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സൈക്കിൾവാല പരാതി നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.