ബി.ജെ.പിയും ആര്‍.എസ്.എസും പ്രവര്‍ത്തിക്കുന്നത് മുസ്ലിംകളുടെ നന്മക്കുവേണ്ടി –ഇന്ദ്രേഷ്കുമാര്‍
ജമ്മു: ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും പ്രവര്‍ത്തിക്കുന്നത് മുസ്ലിംകളുടെ നന്മക്കുവേണ്ടിയും ഉന്നതിക്കുവേണ്ടിയുമാണെന്ന് ആര്‍.എസ്.എസിന്‍െറ മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ്കുമാര്‍. ആര്‍.എസ്.എസിന്‍െറ മുസ്ലിം രാഷ്ട്രീയമഞ്ച് പരിശോധിക്കുകയാണെങ്കില്‍ തൊഴില്‍, വിദ്യാഭ്യാസം, വീടുനിര്‍മാണം തുടങ്ങിയ നിരവധികാര്യങ്ങള്‍ മുസ്ലിംകള്‍ക്കായി ചെയ്തതായി കാണാമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപവത്കരിച്ചത് മുസ്ലിം സമുദായത്തിന്‍െറ ഉന്നമനം ലക്ഷ്യമാക്കിയാണെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മുസ്ലിംകളെ സ്വയംപര്യാപ്തരാക്കാന്‍ മഞ്ച് പ്രയത്നിക്കുന്നതായും ധാരാളം ക്ഷേമപദ്ധതികള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു. മുസ്ലിംകളുടെ ദാരിദ്ര്യത്തിന് കാരണം രാഷ്ട്രീയപാര്‍ട്ടികളുടെ പ്രീണനനയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂരിപക്ഷം മുസ്ലിംകളുള്ള കശ്മീരില്‍ അധികപേരും ഇന്ത്യയാണ് ഏറ്റവും നല്ല രാജ്യം എന്ന് വിശ്വസിക്കുന്നവരാണെന്നും രാജ്യത്തെയും ഇതരസംസ്ഥാനങ്ങളിലെയും മറ്റ് സമുദായങ്ങളെപ്പോലെ മുസ്ലിം സമുദായവും സമൃദ്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ആരും പട്ടിണി കിടക്കുന്ന അവസ്ഥയില്ലാതിരിക്കാനായി പുണെയില്‍ ആര്‍.എസ്.എസ് ഭക്ഷ്യബാങ്ക് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം രാഷ്ട്രീയമഞ്ച് സംസ്ഥാന പ്രസിഡന്‍റ് നാസിര്‍ അഹമ്മദ് മിര്‍, മുന്‍ മന്ത്രിമാരായ ചൗധരി ലാല്‍ സിങ്, അബ്ദുല്‍ ഗനി കോഹ്ലി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.