നാല് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി.എസ്.എഫ് വധിച്ചു

ഫിറോസ്പൂർ: ഇന്ത്യ-പാക് അതിർത്തിയിൽ നാല് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി.എസ്.എഫ് വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പാകിസ്താൻ പൗരന്മാരും രണ്ട് പേർ ഇന്ത്യക്കാരുമാണ്. ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.

പുലർച്ചെ 4.40ന് പഞ്ചാബിലെ മെഹന്തിപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇവരിൽ നിന്നും 10 കിലോഗ്രാം ഹെറോയിൻ ബി.എസ്.എഫ് പിടിച്ചെടുത്തു. പാകിസ്താനികൾ കൊണ്ടു വന്ന മയക്കുമരുന്ന് വാങ്ങാനാണ് ഇന്ത്യക്കാർ എത്തിയതെന്നാണ് നിഗമനം.

സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകളും ഒരു മോട്ടോർ സൈക്കിളും കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാൾ പാകിസ്താനിലേക്ക് മടങ്ങിയതായി സംശയമുണ്ടെന്ന് ബി.എസ്.എഫ് മേധാവി ആർ.കെ. ഥാപ്പ മാധ്യമങ്ങളെ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.