ഒരുമിച്ച് ജീവിക്കാന്‍ പ്രധാനമന്ത്രിയുടെ അനുവാദം കാത്ത് ഐ.എ.എസ്-ഐ.പി.എസ് ദമ്പതികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കനിഞ്ഞാല്‍ ഐ.എ.എസ്-ഐ.പി.എസ് ദമ്പതികളായ നിഷക്കും പാര്‍ഥിപനും ഒരുമിച്ച് ജീവിക്കാം. ഒരുമിച്ച് കഴിയാന്‍ കേഡറുകള്‍ക്കിടയിലെ സ്ഥലംമാറ്റത്തിന് പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇരുവരും.
2011 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡല്‍ഹി സ്വദേശി നിഷയും ഇതേബാച്ചിലെ ഐ.എ.എസ് ഓഫിസര്‍ പി. പാര്‍ഥിപനും 2012ലാണ് വിവാഹിതരായത്. നിഷയെ തമിഴ്നാട് കേഡറിന് കീഴില്‍ കോയമ്പത്തൂര്‍ ഡെപ്യൂട്ടി കമീഷണറായും പാര്‍ഥിപനെ ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശങ്ങളുമുള്‍പ്പെടുന്ന അഗ്മട്ട് കേഡറിലുമാണ് നിയമിച്ചത്.
പുതുച്ചേരിയിലാണ് പാര്‍ഥിപന്‍ ജോലി ചെയ്യുന്നത്. ഇരുവര്‍ക്കും ഒരുമിച്ച് താമസിക്കാന്‍ മറ്റെയാളുടെ കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടെങ്കിലും നിഷ ഡല്‍ഹി സ്വദേശിയും പാര്‍ഥിപന്‍ തമിഴ്നാട്ടുകാരനുമായതിനാല്‍ സ്വന്തം സംസ്ഥാനത്ത് നിയമനം ലഭിക്കില്ളെന്ന കാരണം കാണിച്ച് അപേക്ഷ തള്ളി. ദമ്പതികളുടെ പ്രശ്നം ഫെബ്രുവരി രണ്ടിന് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരെയും കുഴക്കി. ഒടുവില്‍ ഇരുവര്‍ക്കും താല്‍പര്യമുള്ള ഏറ്റവും അടുത്ത കേഡറിലേക്ക് സ്ഥലംമാറ്റം നല്‍കുക എന്നതാണ് ഉദ്യോഗസ്ഥര്‍ കണ്ടത്തെിയ പരിഹാരം.
ഇതത്തേുടര്‍ന്ന് കേഡര്‍മാറ്റത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയിന്‍റ്മെന്‍റ്സ് കമ്മിറ്റി ഓഫ് കാബിനറ്റിന് അപേക്ഷ നല്‍കിയിരിക്കുകയാണ് ദമ്പതികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.