താന്‍സാനിയന്‍ യുവതിക്കെതിരെ അതിക്രമം; ബി.ജെ.പി അംഗം അറസ്റ്റിൽ

ബംഗളുരു: താന്‍സാനിയന്‍ യുവതിയെ അപമാനിച്ച സംഭവത്തെ തുടർന്ന് അറസ്റ്റിലായവരിൽ  ബി.ജെ.പിയംഗവും ഉൾപ്പെട്ടതായി റിപ്പോർട്ട്.  കർണാടകയിലെ ചിക്കാബനവാര പഞ്ചായത്തിലെ മെമ്പറായ ലോകേഷ് ബംഗാരിയാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായ അഞ്ചുപേരിലൊരാൾ എന്ന് ഹിന്ദുസ്ഥാൻ ടൈസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ ബംഗാരി സംഭവത്തിൽ നിരപരാധിയാണെന്ന് സഹപ്രവർത്തകനും അതേ പഞ്ചായത്തിലെ അംഗമായ കബീർ അഹമ്മദ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ബംഗാരിയുടെ ഐഡി കാർഡ് ലഭിച്ചതിനെ തുടർന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. അതിക്രമത്തിനിരയായ യുവതിയെ രക്ഷിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാൽ രോഷാകുലരായ ജനക്കൂട്ടം ഇതനുവദിച്ചില്ല. തിരക്കിനിടയിൽ ബംഗാരിയിൽ നിന്ന് ഐഡി കാർഡും പേഴ്സും നഷ്ടപ്പെടുകയായിരുന്നു എന്നും കബീർ അഹ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായ വെങ്കടേഷ്, സലിം പാഷ, ഭാനുപ്രകാശ്, റഹ്മത്തുള്ള എന്നിവർ കന്നഡ അനുകൂല സംഘടനയിൽ പെട്ടവാരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

അതേ സമയം, വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് താന്‍സാനിയന്‍ സ്ഥാനപതി ജോണ്‍ കിജാസി, ആഫ്രിക്കയുടെ ചുമതലയുള്ള മന്ത്രാലയം ജോ. സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന ഉന്നത നയതന്ത്ര സംഘം വെള്ളിയാഴ്ച ബംഗളൂരുവിലത്തെും. അക്രമത്തിനിരയായ യുവതിയെ സന്ദര്‍ശിക്കുന്ന ഇവർ പൊലീസ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.