Posted On
date_range Updated On
date_range വന്ധ്യത നിവാരണ മരുന്ന്: രാംദേവിനെതിരെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്
ഡെറാഡൂണ്‍: ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് വാഗ്ദാനം ചെയ്ത് യോഗ ആചാര്യന്‍ ബാബാ രാംദേവിന്‍െറ കീഴിലുള്ള ആയുര്‍വേദിക് ഫാര്‍മസിയുടെ ഉല്‍പന്നം ‘പുത്രജീവക് ബീജ്’നെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് ഉല്‍പന്നത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹം കേന്ദ്ര മന്ത്രാലയത്തിന് കൈമാറും. അന്വേഷണ റിപ്പോര്‍ട്ട് രാംദേവിന് അനുകൂലമല്ളെന്നും റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സമര്‍പ്പിച്ചതായും ആരോഗ്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.