Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിൽ ഇന്നുണ്ടായ സംഘർഷത്തിൽ 15കാരൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാരമുല്ലയിൽ സൈന്യവും പ്രക്ഷോഭകാരുമായുണ്ടായ ഏറ്റുമുട്ടലിൽ നന്ദേഹാൽ സ്വദേശി ഡാനിഷ് മൻസൂറാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. താഴ്വരയിലെ സംഘർഷത്തിൽ അയവു വന്നതിനെ തുടർന്ന് പുൽവാമ ഉൾപ്പെടെയുള്ള സ്ഥലത്തുനിന്ന് കർഫ്യൂ പിൻവലിച്ചിരുന്നു. എന്നാൽ മേഖലയിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.
കശ്മീരിലേക്ക് നാലാം തീയതിയാണ് സർവകക്ഷി സംഘം പോകുന്നത്. ഹിസ്ബുള്‍ മുജാഹിദീൻ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇതോടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 69 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.