തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സെലിബ്രിറ്റികൾക്ക് അഞ്ച് വർഷം തടവും 50 ലക്ഷം പിഴയും

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് അഞ്ച് വർഷം തടവും 50 ലക്ഷം പിഴയും ലഭിക്കാവുന്ന നിയമം കൊണ്ടുവരാൻ നീക്കം.

30 വർഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം നവീകരിക്കാനായി 2015ൽ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു. മന്ത്രിമാരടങ്ങുന്ന ഈ കമ്മിറ്റി ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

കമ്മിറ്റി റിപ്പോർട്ട് പഠിച്ചതിന് ശേഷം ഉപഭോക്തൃ മന്ത്രാലയവും ഈ നിർദേശം അംഗീകരിച്ചിരിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് തടവും പിഴയും നൽകുന്ന കാര്യത്തിൽ എല്ലാ മന്ത്രാലയങ്ങൾക്കും യോജിപ്പാണ് ഉള്ളത്. കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദ് ചെയ്യാനോ വ്യവസ്ഥ ചെയ്യുന്ന നിയമമായിരിക്കും ഇത് സംബന്ധിച്ച് നിലവിൽ വരിക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.