ഇനി ആവർത്തിക്കരുതെന്ന് മോദിക്ക് രാഷ്ട്രപതിയുടെ താക്കീത്

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന് രാഷ്ട്രപതി പ്രണബ് കുമാർ മൂഖർജിയുടെ താക്കീത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ അനുമതിക്കായി ഓർഡിനൻസ് സമർപ്പിച്ചതിലാണ് രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പൊതുജനങ്ങളുടെ താൽപര്യത്തിനു വേണ്ടിയാണ് ഓർഡിനൻസിൽ ഒപ്പുവെക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓർഡിനൻസ് രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കരുതെന്നും ഇനിയിത് ആവർത്തിക്കരുതെന്നുമാണ് രാഷ്ട്രപതി മുന്നറിയിപ്പു നൽകിയത്.

യുദ്ധസമയത്ത് ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകളുടെ പിന്തുടർച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരെയുള്ള നിയമ (എനിമി പ്രോപർട്ടി ആക്ട്) ഭേദഗതിക്കുള്ള ഓർഡിനൻസാണ് രാഷ്ട്രപതിക്ക് സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്  രാഷ്ട്രപതിക്കു മുൻപാകെ സർക്കാർ നേരിട്ട് ഓർഡിനൻസ് എത്തിച്ചത്. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാണ് സാധാരണ രാഷ്ട്രപതിക്ക് ഓർഡിനൻസ് സമർപ്പിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.