Posted On
date_range Updated On
date_range കുട്ടികള്‍ കല്ളേറ് ഉപേക്ഷിക്കണം –മഹ്ബൂബ മുഫ്തി
ജമ്മു: സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ളെറിയുന്നതില്‍നിന്ന് വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. കുട്ടികള്‍ സ്കൂളുകളിലേക്ക് പോകണം, പഠിച്ച് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അധ്യാപകരുമായിത്തീരണം. പകരം അവര്‍ കല്ളെറിയാനാണ് പോകുന്നതെങ്കില്‍ നമുക്ക് ഭാവിയില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അധ്യാപകരുമുണ്ടാവില്ല -അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസം വ്യക്തിപരവും സാമൂഹികവുമായ വളര്‍ച്ചയാണെന്നും സംസ്ഥാനത്ത് കൂടുതല്‍ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.