ജൂലൈയില്‍ ആര്‍.പി.എഫ് രക്ഷിച്ചത് 1,261 കുട്ടികളെ

ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ രാജ്യത്ത് റെയില്‍വേ സംരക്ഷണ സേന രക്ഷിച്ചത് 1261 കുട്ടികളെ. റെയില്‍വേ സ്റ്റേഷനുകളില്‍നിന്നും ട്രെയിനുകളില്‍നിന്നുമാണ് ഒറ്റപ്പെട്ടുപോവുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്ത കുട്ടികളെ കണ്ടത്തെിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ‘ഓപറേഷന്‍ മുസ്കാന്‍-2’ന്‍െറ ഭാഗമായാണ് കുട്ടികളെ രക്ഷിച്ചത്.
കുട്ടികള്‍ക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, വനിതാ-ശിശു ക്ഷേമ മന്ത്രാലയം, ദേശീയ ബാലാവകാശ കമീഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.