ഗർഭിണിയായ മകളെ പിതാവ്​ സൈക്കിളിൽ ആശുപത്രിയിലെത്തിച്ചു​

 ഭോപ്പാൽ: ആംബുലൻസില്ലാത്ത കാരണത്താൽ പിതാവ്​ മകളെ ആറ്​ കിലോ മീറ്റർ സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തിച്ചു. വാഹനമില്ലാത്തതിനാല്‍ ഗര്‍ഭിണിയായ മകളെ സൈക്കിളിലാണ്​ ആശുപത്രിയിലെത്തിച്ചത്​. നാനാഭായിയുടെ വീട്ടില്‍ നിന്നും ആറ് കിലോ മീറ്റര്‍ അകലെയാണ് ആശുപത്രി.  മകളായ പാര്‍വ്വതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ഫലമുണ്ടായില്ല.  പ്രസവ വേദന കൊണ്ട് കരഞ്ഞ മകളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ആ ഒരു മാര്‍ഗമേ മുന്നിലുണ്ടായിരുന്നുള്ളുവെന്ന്​ പെൺകുട്ടിയുടെ പിതാവ്​ നാനാഭായ്​ പറഞ്ഞു.

ചത്തര്‍പൂര്‍ ജില്ലയിലെ ഷാപൂര്‍ ഗ്രാമവാസിയാണ് 46 കാരനായ നാനാഭായ്. ഇദ്ദേഹത്തിന്റെ മകളാണ് ഇരുപത്തിരണ്ടുകാരിയായ പാര്‍വ്വതി. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പാർവതി ആൺ കുഞ്ഞിന്​ ജന്മം നൽകുകയും ചെയ്​തു. പ്രസവിച്ചതിന്​ ശേഷവും ആംബുലൻസ്​ അനുവദിക്കാത്തതിനാൽ സൈക്കിളിൽ തന്നെയാണ്​ അമ്മയേയും കുഞ്ഞിനെയും വീട്ടിലെത്തിച്ചത്​.

വാഹനമില്ലാത്തതിനാല്‍ പത്ത് കിലോ മീറ്റര്‍ ഭാര്യയുടെ മൃതദേഹം ചുമന്ന ഒഡിഷയിലെ ദനാ മജ്ഹി, പ്രസവ വേദന കൊണ്ട് പുളയുമ്പോഴും ആറ് കിലോ മീറ്റര്‍ നടക്കേണ്ടി വന്ന മധ്യപ്രദേശുകാരിയായ സന്ധ്യാ യാദവ്.സംഭവങ്ങള്‍ അനുദിനം ആവര്‍ത്തിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.