ട്രക്ക്​ കടന്ന്​ പോകുന്നതിനിടെ ഹിമാചലിൽ പാലം തകർന്നു

ഷിംല: രോഹ്താങ് ടണല്‍ പദ്ധതിക്ക് വേണ്ടി ഹിമാചല്‍ പ്രദേശില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലം ട്രക്ക്​ കടന്നുപോകുന്നതിനിടയില്‍ തകര്‍ന്നു വീണു. ചന്ദ്രാ നദിയിലേക്ക് വീണ ട്രക്കില്‍ നിന്നും ഉടന്‍ തന്നെ ഡ്രൈവറെ രക്ഷപ്പെടുത്തി. കനത്ത മഴയിലും ചന്ദ്രാ നദിയിലെ ഒഴുക്കിലുമാണ്​ പാലം തകര്‍ന്നത്.

സംഭവം അന്വേഷിച്ച്​ വരികയാണെന്നും ആർക്കും പരിക്ക്പറ്റിയിട്ടില്ലെന്നും രോഹ്താങ് പ്രൊജക്​ട്​ മേധാവി ഡി.എൻ ഭട്ട്​ പറഞ്ഞു. അഞ്ച്​ ദിവസത്തിനുള്ളിൽ തന്നെ പാലത്തി​​െൻറ പണി പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

8.8 കിലോമീറ്റര്‍ നീളത്തിലാണ് രോഹ്താങ് ചുരം നിര്‍മ്മിക്കുന്നത്. ലേ-മണാലി ഹൈവേയിലുള്ള ചുരം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത യോഗ്യമായ ചുരമായി മാറും ഇത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.