ആസ്ട്രേലിയയില്‍ കല്‍ക്കരി ഖനി; അദാനിക്കെതിരായ പരാതി തള്ളി

മെല്‍ബണ്‍: ആസ്ട്രേലിയയില്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി തുടങ്ങാനുള്ള അദാനി ഗ്രൂപ്പിനു മുന്നിലെ മറ്റൊരു തടസ്സംകൂടി നീങ്ങി. 21.7 ബില്യണ്‍ ഡോളറിന്‍െറ ബൃഹത്തായ പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടന നല്‍കിയ ഹരജിയാണ് ഫെഡറല്‍ കോടതി തള്ളിയത്.

പരിസ്ഥിതി നാശം പരിഗണിക്കാതെയാണ്  പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് ആരോപിച്ചാണ് ആസ്ട്രേലിയന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍  കോടതിയെ സമീപിച്ചത്. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് നിരയാണ് ക്വീന്‍സ്ലാന്‍ഡ് തീരത്തെ ഗ്രേറ്റ് ബാരിയര്‍ റീഫ്. ക്വീന്‍സ്ലാന്‍ഡിലെ ഗലീലി ബേസിനിലുള്ള കാര്‍മിഖേലിലാണ് അദാനി കമ്പനി സ്ഥാപിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.