കോടതികളിൽ മാധ്യമങ്ങളെ വിലക്കാനാവില്ല –സുപ്രീംകോടതി

ന്യൂഡൽഹി: കോടതി നടപടികൾ റി​േപ്പാർട്ട്​ ചെയ്യുന്നതിൽ നിന്ന്​ മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന്​ സുപ്രീംകോടതി. ലൈംഗികാരോപണ കേസിൽ ജയിലിൽ കഴിയുന്ന വിവാദ സന്യാസി ആശാറാം ബാപ്പുവി​​െൻറ ജാമ്യാപേക്ഷ പരിഗണിക്കവെ എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ്​ സു​പ്രധാന വിധി പുറപ്പെടുവിച്ചത്​.

ജാമ്യാപേക്ഷ പരിഗണിക്കു​േമ്പാൾ മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ട്​ ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ആശാറാം ബാപ്പുവി​​െൻറ അഭിഭാഷകൻ രാജു രാമചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടത്​. എന്നാൽ ഇത്​ തള്ളിയ കോടതി അവരെ എന്തിന്​ വിലക്കണമെന്നും  മാധ്യമങ്ങൾ അവരുടെ ഉത്തരാവാദിത്തമാണ്​ നിർവഹിക്കുന്നതെന്നും മാധ്യമങ്ങളു​െട വായ്​മൂടിക്കെട്ടാനാവില്ലെന്നും വ്യക്​തമാക്കി​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.