മൃതദേഹത്തോട് അനാദരവ്: എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ വയോധികയുടെ മൃതദേഹം ഒടിച്ചുമടക്കി മുളയില്‍ കെട്ടി കൊണ്ടുപോയ സംഭവത്തില്‍ റെയില്‍വേ പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.
കൃത്യവിലോപം വരുത്തിയതിന് എ.എസ്.ഐ പി.ആര്‍. മിശ്രയെയാണ് പ്രാഥമിക അന്വേഷണത്തിനുശേഷം സസ്പെന്‍ഡ് ചെയ്തതെന്ന് ജി.ആര്‍.പി. ഒഡിഷ പൊലീസ് മേധാവി സജ്ഞയ് കൗശല്‍ അറിയിച്ചു.
മൃതദേഹം കൊണ്ടുപോകാന്‍ ബാലസോര്‍ ജില്ലയിലെ സോറോയില്‍നിന്ന് രണ്ടു തൂപ്പുകാരെ റെയില്‍വേ പൊലീസ് കൂലിക്ക് വിളിക്കുകയായിരുന്നുവെന്നും അവരാണ് മൃതദേഹം ഒടിച്ച് ചാക്കില്‍ പൊതിഞ്ഞ് മുളയില്‍ കെട്ടി ചുമന്നതെന്നും അദ്ദേഹം പറഞ്ഞു. എ.എസ്.ഐ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിട്ടും തൂപ്പുകാരെ തടഞ്ഞില്ളെന്ന് കൗശല്‍ പറഞ്ഞു. ട്രെയിന്‍ തട്ടി മരിച്ച സാലാമണി ബെഹ്റ(80)യുടെ മൃതദേഹത്തോടായിരുന്നു അനാദരവ് കാണിച്ചത്. അവരുടെ മൃതദേഹം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് കൊണ്ടുപോയി 12 മണിക്കൂര്‍ കഴിഞ്ഞാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അവിടെയത്തെിയത്.
ബാലസോറിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സംഘടിപ്പിക്കാന്‍ അവര്‍ക്കായില്ല. തുടര്‍ന്ന്, മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് മുളയില്‍ കെട്ടിക്കൊണ്ടുപോയെന്നും ഒഡിഷ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ബാലസോര്‍ കലക്ടറോടും റെയില്‍വേ ഐ.ജി.പിയോടും നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷനും ഒഡിഷ സര്‍ക്കാറില്‍നിന്ന് നാലാഴ്ചക്കകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.