നിയമം മാറണം, വേഗത വേണം, എങ്കിലേ ഇന്ത്യ മാറൂ –­­മോദി

ന്യൂഡല്‍ഹി: നിയമങ്ങള്‍ മാറണം, അനാവശ്യ നടപടിക്രമം ഇല്ലാതാക്കണം, കാര്യങ്ങള്‍ക്ക് വേഗം വേണം എങ്കിലേ സാധാരണ വളര്‍ച്ചക്കപ്പുറത്തേക്ക് ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാനാകൂയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറ്റം എന്ന വെല്ലുവിളി നേരിടണമെങ്കില്‍ ചെറിയ വളര്‍ച്ചകൊണ്ട് തൃപ്തിപ്പെട്ടാല്‍ പോര. അതിനുമപ്പുറത്തേക്ക് കടക്കണം. പൂര്‍ണ രൂപാന്തരമാണ് സംഭവിക്കേണ്ടത്് -അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ പരിവര്‍ത്തനം’ എന്ന വിഷയത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ആദ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വാഭാവിക പരിണതി എന്നതിനു പകരം അതിവേഗം മാറ്റം കൊണ്ടുവരുന്ന രാജ്യം എന്ന സങ്കല്‍പമാണ് ഇന്ത്യയെപ്പറ്റി തനിക്കുള്ളത്. ഭരണതലത്തിലാണ് ആദ്യം ഇതു സംഭവിക്കേണ്ടത്. 21ാം നൂറ്റാണ്ടില്‍ 19ാം നൂറ്റാണ്ടിലെ രീതികളുമായി സഞ്ചരിക്കാനാവില്ല. മനോഭാവം മാറിയാലേ ഭരണരീതികളില്‍ മാറ്റം വരൂ. മനോഭാവത്തില്‍ മാറ്റം വരണമെങ്കില്‍ പരിവര്‍ത്തനാത്മകമായ ആശയങ്ങള്‍ വേണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷം മുമ്പ് ഒരു രാജ്യത്തിന് സ്വന്തം കാര്യങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടത്തൊനാകുമായിരുന്നു. ഇന്ന് കാലം മാറി. ആഗോള നിലവാരത്തില്‍ സ്വന്തം പ്രവര്‍ത്തനങ്ങളെ വിലയിരുത്തണം. പുതിയ തലമുറ വളരെ വ്യത്യസ്തമായി ചിന്തിക്കുകയും വലിയ കാര്യങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സര്‍ക്കാറിന് പഴഞ്ചന്‍ കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി മുന്നോട്ടുപോകാനാവില്ളെന്നും മോദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.