ഫോ​േട്ടാ സഹായിച്ചു; ഒന്നാം വയസിൽ കാണാതായ മകനെ പത്താം വയസിൽ കണ്ടെത്തി

ന്യൂഡൽഹി: ഒമ്പത്​ വർഷങ്ങൾക്ക്​ മുമ്പ്​ കാണാതായ മകനെ പത്താം വയസിൽ കണ്ടെത്തിയ സ​ന്തോഷത്തിലാണ്​ ഫരീദ - അഫ്​സർ ദമ്പതികൾ.  വർഷങ്ങൾക്ക്​ മുമ്പ്​ മെഡിക്കൽ പരിശോധനക്ക്​ ആശുപത്രിയിൽ വന്നപ്പോഴാണ്​ കുട്ടിയെ കാണാതായത്​. 2007ലാണ് ഫരീദയ്ക്കും അഫ്സറിനും മകനെ നഷ്ടപ്പെടുന്നത്. ആശുപത്രിയില്‍ വെച്ച് മരുന്നുവാങ്ങാനായി കുട്ടിയെ ഒരു ബെഞ്ചിലിരുത്തിയതായിരുന്നു ഫരീദ. മരുന്നുവാങ്ങി തിരിഞ്ഞുനോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ല.

ആശുപത്രയിൽ  ഒരു സ്ത്രീ അടുത്തിരുന്ന് കുട്ടിയെ കളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുറച്ച്​ കഴിഞ്ഞ് ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍ കുഞ്ഞിനെയും ആ സ്ത്രീയെയും കാണാനില്ലായിരുന്നു​െവന്ന്​ ഫരീദ പറയുന്നു. കുട്ടിയെ കാണാതായത്​ മുതല്‍ അന്വേഷണത്തിലായിരുന്നു മാതാപിതാക്കള്‍. ഒരു ദിവസം മകന്റെ ഫോട്ടോ കണ്ട പരിചയക്കാരന്‍, തന്റെ അയല്‍ക്കാരന്റെ മകനുമായി ഫോട്ടോയിലെ കുട്ടിക്ക്​ സാമ്യമുള്ളതായി തോന്നി. ഇതാണ് കുട്ടിയെ തിരിച്ചുകിട്ടാന്‍ കാരണമായത്.

അഫ്സര്‍ ഈ സംഭവത്തി​​െൻറ അടിസ്​ഥാനത്തിൽ വീണ്ടും പൊലീസിന് പരാതി നല്‍കി. സംഭവം അന്വേഷിച്ച പൊലീസ്​  കിഴക്കന്‍ ഡല്‍ഹിയിലെ ജെഹാംഗിര്‍ പുരിയില്‍ നിന്ന് സാമിര്‍ എന്ന 10 വയസുകാരനെ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ വളര്‍ത്തച്ഛനെയും വളര്‍ത്തമ്മയെയും പൊലീസ്​ കസ്റ്റഡിയിലെടുത്തു. ആദ്യം കുട്ടി തങ്ങളുടേതാണെന്ന നിലപാടിലായിരുന്നു പ്രതികള്‍. പിന്നീടാണ് കുറ്റം സമ്മതിച്ചത്. കുട്ടികളില്ലാത്തതിനാലാണ് തങ്ങള്‍ കുട്ടിയെ മോഷ്ടിച്ചതെന്ന് സംഭവത്തില്‍ പിടിയിലായ നര്‍ഗീസും ഭര്‍ത്താവ് മുഹമ്മദ് സാമിനും പൊലീസീനോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.