ജമ്മുകശ്​മീരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിൽ വീണ്ടും സംഘർഷം. തെക്കൻ കശ്​മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. മുപ്പത്​ പേർക്ക്​ പരിക്കേറ്റു. ആമിർ മിർ എന്ന യുവാവാണ്​ മരിച്ചത്​. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ രണ്ടു ദിവസത്തെ കശ്​മീർ സന്ദൾശനം നടത്തുന്നതിനിടെയാണ്​ വീണ്ടും സംഘർഷമുണ്ടായത്​.

ആമിർ മിറി​​െൻറ മരണം ശ്രീ മഹാരാജ ഹരിസിങ്​(എസ്​.എം.എച്ച്​.എസ്​) ആശുപത്രി സൂപ്രണ്ട്​ സ്ഥിരീകരിച്ചു. യുവാവിനെ ആശുപത്രിയി​െലത്തിച്ചപ്പോൾ മരണപ്പെട്ടിരുന്നെന്നും നെഞ്ചിലാകെ പെല്ലറ്റ്​ ഷെൽ മൂലമുള്ള മുറിവുകളുണ്ടായിരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ജൂലൈ എട്ടിന്​ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ  തുടർന്ന്​ കശ്​മീരിലുണ്ടായ സംഘർഷം തുടരുകയാണ്​. സുരക്ഷാ സേനയും ​പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 68 പേർ കൊല്ലപ്പെട്ടു.

ഒന്നര മാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരിൽ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്​. ​ആഭ്യന്തര സെക്രട്ടറി രാജീവ്​ മെഹ്​ർഷിയും ആഭ്യന്തരമന്ത്രിയെ അനുഗമിക്കുന്നണ്ട്​. രാജ്​നാഥ്​ സിങ്​ പൗരസമൂഹ പ്രതിനിധികളുമായി സംസാരിക്കും. എന്നാല്‍, ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദി സംഘടനകളുമായി രാജ്​നാഥ്​ ചര്‍ച്ച നടത്തില്ലെന്നാണ് റിപ്പോർട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.