യു.പിയില്‍ പ്രളയം രൂക്ഷം

ലഖ്നോ: നേപ്പാളില്‍നിന്നും മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നും വെള്ളമൊഴിയുന്നത് യു.പിയില്‍ പ്രളയം രൂക്ഷമാക്കി. പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് കാരണം. മിര്‍സാപുര്‍, വാരാണസി, ഗാസിപുര്‍, ബല്ലിയ, അലഹബാദിലെ ഫഫമായു, ചട്ടാങ് എന്നിവിടങ്ങളില്‍ അപകടപരിധിക്കു മൂന്നു മീറ്റര്‍ മുകളിലാണ് ഗംഗാനദിയുടെ ജലനിരപ്പെന്ന് കേന്ദ്ര ജല കമീഷന്‍ അറിയിച്ചു.യമുന, ബെത്വ, ശാര്‍ദ നദികളിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. മറ്റിടങ്ങളില്‍നിന്ന് വെള്ളം ഇറങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തും പുതുതായി വെള്ളം കയറിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടൊപ്പം ചിലയിടങ്ങളില്‍ കനത്ത മഴയും പെയ്തു. പ്രളയബാധിതര്‍ക്ക് ദ്രുതഗതിയില്‍ സഹായം നല്‍കാന്‍ യു.പി സര്‍ക്കാര്‍ നിര്‍ദേശിച്ചു.അതേസമയം, ബിഹാറില്‍ ദേശീയ ദുരന്ത നിവാരണ സേന പ്രളയബാധിതരായ 14,000ത്തിലേറെ പേരെ രക്ഷിച്ചതായി അറിയിച്ചു. 900 ദുരിതാശ്വാസ പ്രവര്‍ത്തകരും 84 മുങ്ങല്‍വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ഡി.ഐ.ജി എസ്.എസ്. ഗുലേരിയ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.