ഇന്ധന ചോർച്ച: ഖത്തർ ഷിപ്പിങ്​ കമ്പനിക്ക്​ 100 കോടി രൂപ പിഴ

മുംബൈ: 2011ൽ മും​ൈബ തീരത്തുണ്ടായ എണ്ണ ചോർച്ചയുമായി ബന്ധപ്പെട്ട്​ ഖത്തർ കേ​ന്ദ്രമായ ഷിപ്പിങ്​ കമ്പനിക്ക്​ ദേശീയ ഹരിത ട്രൈബ്യൂണൽ നൂറുകോടി രൂപ പിഴയിട്ടു. ഖത്തർ കേന്ദ്രമായുള്ള ഡെൽറ്റ ഷിപ്പിങ്​ മറൈൻ കമ്പനിയുടെ ഉടമസ്​ഥയിലുള്ള എം.വി റാക്​ എന്ന ചരക്കു കപ്പലാണ്​ മു​ംബൈയുടെ 20 നോട്ടിക്കൽ മൈൽ ദൂ​െ​ര കടലിൽ താഴ്​ന്നത്.​ 2011 ആഗസ്​റ്റ്​ നാലിനാണ്​ കപ്പൽ മുങ്ങുന്നത്​.

അദാനി ഗ്രൂപ്പി​​െൻറ താപ നിലയത്തിൽ ​​​പ്രവർത്തിക്കാൻ വേണ്ടിയുള്ള കൽക്കരിയും ഡീസലുമാണ്​ കപ്പലിൽ ഉണ്ടായിരുന്നത്​. പരിസ്​ഥിതി നാശം വരുത്തിയതിന്​ അദാനി എൻറർപ്രൈസസിന്​ അഞ്ചുകോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.