മോദിയുടെ വിവാദ കോട്ട് ഗിന്നസ് ബുക്കില്‍ ഇടം നേടി

ന്യൂഡല്‍ഹി: റെക്കോര്‍ഡ് തുകക്ക് ലേലത്തില്‍ പോയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദ കോട്ട് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. ഏറ്റവും കൂടിയ തുകക്ക് ലേലത്തില്‍ പോയ സ്യൂട്ടെന്ന ഖ്യാതിയോടെയാണ് ഗിന്നസ് പ്രവേശം. ഈ വര്‍ഷമാദ്യം നടന്ന ലേലത്തില്‍ സൂറത്തിലെ വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേല്‍ 4.31 കോടി രൂപയ്ക്കാണ് കോട്ട് സ്വന്തമാക്കിയത്. മോദി കോട്ട് ലാല്‍ജി സ്വന്തം ഫാക്ടറിയില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്.

 പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് ലേല തുക നീക്കിവെച്ചു. പ്രധാനമന്ത്രിയായ ശേഷം തനിക്ക് ലഭിച്ച നാനൂറോളം സമ്മാനങ്ങളും കോട്ടിനൊപ്പം അന്ന് ലേലത്തിന് വെച്ചിരുന്നു.അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം പേര് തുന്നിയ കോട്ടിട്ടത്. പത്തുലക്ഷത്തോളം രൂപയാണ് മോദിയുടെ കോട്ടിന് ചെലവായെന്നാണ് അന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. അതോടെ സോഷ്യല്‍ മീഡിയകളിലടക്കം കോട്ട് വന്‍ ചര്‍ച്ചയുമായി. മോഡിയുടെ അമിതവ്യയത്തിനെതിരെ വിമര്‍ശങ്ങളും ഉയര്‍ന്നു.

‘നരേന്ദ്ര ദാമോദര്‍ ദാസ് മോദി’ എന്ന പൂര്‍ണനാമം ആലേഖനം ചെയ്തതായിരുന്നു കോട്ട്. കോട്ടിലെ വരയുടെ രൂപത്തില്‍ ആയിരം തവണയാണ് പേര് തുന്നിച്ചേര്‍ത്തിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.