താന്‍ഗഢ് പൊലീസ് വെടിവെപ്പിന് നീതി തേടി നാളെ റാലി

അഹ്മദാബാദ്: ഉനയിലെ വമ്പന്‍ റാലിക്ക് പിന്നാലെ 2012ലെ താന്‍ഗഢ് പൊലീസ് വെടിവെപ്പിന് നീതി തേടി ഞായറാഴ്ച ഗാന്ധിനഗറിലും ദലിത് റാലി നടക്കും. ഗുജറാത്ത് അനുസൂചിത് ജാതി അത്യാചാര്‍ സംഘര്‍ഷ് സമിതി, നവ്സര്‍ജന്‍ എന്ന എന്‍.ജി.ഒയുമായിചേര്‍ന്നാണ് റാലി സംഘടിപ്പിക്കുന്നത്. 10,000 പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.  2012 സെപ്റ്റംബര്‍ 22നും 23നും സുരേന്ദ്രനഗര്‍ ജില്ലയിലെ താന്‍ഗഢ് പട്ടണത്തില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മൂന്ന് ദലിത് യുവാക്കള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ വെള്ളിയാഴ്ച നവ്സര്‍ജന്‍ ഓഫിസില്‍ മാധ്യമങ്ങളെ കാണുകയും കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും കേസിന്‍െറ വിചാരണ അഹ്മദാബാദില്‍ പ്രത്യേക കോടതിയില്‍ നടത്തണമെന്നും കേസില്‍ നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

ദലിത് യുവാക്കളും ഭര്‍വാദ് വിഭാഗക്കാരും തമ്മില്‍ ഒരു പാത്രം വെള്ളം വാങ്ങുന്നത് സംബന്ധിച്ചുണ്ടായ വാക്കേറ്റത്തത്തെുടര്‍ന്നാണ് മൂന്ന് ദലിത് യുവാക്കള്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചത്. മെഹുല്‍ റാത്തോഡ് (16), പങ്കജ് സുംറ (17), പ്രകാശ് പര്‍മാര്‍ (21) എന്നിവരാണ് മരിച്ചത്. സാനാഭായ് വാനിയ (35) എന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റു. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി താന്‍ഗഢില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ റാലി നടത്തുന്നുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ളെന്നും മെഹുല്‍ റാത്തോഡിന്‍െറ പിതാവ് വല്‍ജിഭായി റാത്തോഡ് പറഞ്ഞു.  മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ആഗസ്റ്റ് ഒന്നുമുതല്‍ ഗാന്ധിനഗറില്‍ റിലേ നിരാഹാരം നടത്തുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.