മോദിയുടെ അജ്ഞത അകറ്റാന്‍ രാഹുലിന്‍െറ ‘പ്രാര്‍ഥന’

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെക്കാള്‍ ത്യാഗം സഹിച്ചത് ബി.ജെ.പിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോസ്റ്റ്. മോദിയെ അജ്ഞതയില്‍നിന്ന് മോചിപ്പിക്കാന്‍ ഒരു പ്രാര്‍ഥന ഉപദേശിക്കുകയാണ് രാഹുല്‍ രണ്ടു ട്വീറ്റുകളിലൂടെ. ‘മോദിജീ, താങ്കള്‍ക്കായി ഇതാ ഒരു പ്രാര്‍ഥന: അസതോമാ സദ്ഗമയ; തമസോമാ ജ്യോതിര്‍ഗമയ; മൃത്യോമാ അമൃതംഗമയ; ഓം ശാന്തി, ശാന്തി, ശാന്തി$’ എന്നാണ് ആദ്യ ട്വീറ്റ്. രണ്ടാമത്തേതില്‍ പ്രാര്‍ഥനയുടെ ഇംഗ്ളീഷ് പരിഭാഷയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.