Posted On
date_range Updated On
date_range അരുണാചലില്‍ രണ്ടുതവണ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന് മന്ത്രി റിജിജു
ഇട്ടനഗര്‍: ചൈനീസ് സൈന്യം അടുത്തിടെ രണ്ടുതവണ അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ജൂലൈ 22ന് അഞ്ജോ ജില്ലയിലെ കിബിതു മേഖലയിലും ജൂലൈയില്‍ത്തന്നെ തവാങ് ജില്ലയിലെ താങ്സയിലുമാണ് ചൈനീസ് സൈനികര്‍ അതിര്‍ത്തി ലംഘിച്ചത്. എന്നാല്‍ ഈ സംഭവങ്ങള്‍ കടന്നാക്രമണമായിരുന്നില്ളെന്നും അരുണാചലിലെ പാസിഘട്ടില്‍ ഒരു ചടങ്ങില്‍ മന്ത്രി പറഞ്ഞു. കിബിതുവില്‍നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ കേന്ദ്രം സംഭവം വിലയിരുത്തുകയും അതിര്‍ത്തി കടന്നുള്ള ആക്രമണമല്ളെന്ന് ഉറപ്പാക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ ചൈനയുടേതിന് സമാനമായി അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമമാരംഭിച്ചിട്ടുണ്ടെന്നും റിജിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.