സോണിയ വീണ്ടും ആശുപത്രിയില്‍

ന്യൂഡല്‍ഹി: തോള്‍ ശസ്ത്രക്രിയക്കുശേഷം ആശുപത്രി വിട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും ആശുപത്രിയില്‍. തുടര്‍ വൈദ്യപരിശോധനക്കാണ് ഇവരെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാരാണസിയില്‍ കോണ്‍ഗ്രസിന്‍െറ റോഡ് ഷോക്കിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ആഗസ്റ്റ് മൂന്നിന് 69കാരിയായ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 14ന് സോണിയ ആശുപത്രി വിട്ടിരുന്നു. ഇവര്‍ പൂര്‍ണമായും സുഖംപ്രാപിച്ചുവെന്നും തുടര്‍ പരിശോധനക്ക് ഏതാനും ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.