സെല്‍ഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ യുവാവിനായി തെരച്ചില്‍ തുടരുന്നു


കോയമ്പത്തൂര്‍: കൊടൈക്കനാല്‍ മലമ്പ്രദേശത്ത് കൂട്ടുകാര്‍ക്കൊപ്പം മൊബൈല്‍ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ 2000 അടി താഴ്ചയിലേക്ക് വീണ യുവാവിന് വേണ്ടി പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തുന്നു. മധുര ആഴ്വാര്‍പുരം കാര്‍ത്തികേയന്‍ (28) ആണ് വീണത്. കാര്‍ത്തികേയന്‍ സുഹൃത്തുക്കളായ മധുര റെയില്‍വേ കോളനി സ്റ്റാന്‍ലി (29), എല്ലിസ് നഗര്‍ സതിഷ് (27) എന്നിവരോടൊപ്പം നാല് ദിവസം മുമ്പാണ് കൊടൈക്കനാലിലേക്ക് പോയത്. പ്രവേശം നിഷേധിക്കപ്പെട്ട വടക്കാനലിന് സമീപത്തെ വനഭാഗത്ത് പാറയുടെ മുകളില്‍ കയറിനിന്ന് മൊബൈല്‍ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വീണ കാര്‍ത്തികേയനെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.