ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ പുസ്തകമെഴുതുന്നു. ബിഹാറിലെ സാധാരണ ഗ്രാമത്തില്‍നിന്ന് തിഹാര്‍ ജയിലിലേക്കത്തെിപ്പെട്ട സംഭവബഹുലമായ തന്‍െറ കഥയാണ് ബിഹാര്‍ ടു തിഹാര്‍ (ബിഹാറില്‍നിന്ന് തിഹാറിലേക്ക്) എന്ന പുസ്തകത്തില്‍ കനയ്യ പറയുന്നത്.
വിദ്യാലയകാല അനുഭവങ്ങളും വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ വളരെ ആഴത്തില്‍ ഇടപെടാന്‍ ആരംഭിച്ചതിനെ പറ്റിയും പുസ്തകത്തില്‍ വിവരിക്കുന്നു. ജഗ്ഗര്‍നട്ട് പബ്ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തങ്ങളുടെ പോരാട്ടം എവിടെച്ചെന്ന് നില്‍ക്കുമെന്നറിയില്ളെന്നും എന്നാല്‍, ആശയങ്ങള്‍ എന്നന്നേക്കുമായി പുസ്തകരൂപത്തില്‍ ചരിത്രത്തില്‍ കൊത്തിവെക്കേണ്ടതുണ്ടെന്നും കനയ്യ തന്‍െറ പുസ്തകത്തെ കുറിച്ച് പറഞ്ഞു.
ആളുകളെ കൊല്ലാന്‍ എളുപ്പമാണ്. എന്നാല്‍, നിങ്ങള്‍ക്ക് ആശയങ്ങളെ കൊല്ലാനാവില്ല എന്ന ഭഗത് സിങ്ങിന്‍െറ വാക്കുകള്‍ അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയുടെ സഹജമായ ചില വൈരുധ്യങ്ങളെക്കുറിച്ച് വ്യക്തിപരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതണമെന്ന് ആഗ്രഹിക്കുന്നതായും കനയ്യ അറിയിച്ചു.
ഇന്ത്യന്‍ യുവതയുടെ പ്രതീക്ഷകളെയും നിരാശകളെയും അവരുടെ സമരപോരാട്ടങ്ങളെയും പറ്റി പുസ്തകത്തില്‍ വിവരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.