ബംഗാളില്‍ 79.22 ശതമാനം പോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. 62 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 79.22 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ബുര്‍ദ്വാന്‍ ജില്ലയിലെ ഒരു ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കിടെ ക്യൂ നിയന്ത്രിക്കുകയായിരുന്ന ഉദ്യോഗസ്ഥന്‍ സൂര്യാതപമേറ്റ് മരിച്ചു. കേതുഗ്രാം മണ്ഡലത്തില്‍ വ്യത്യസ്ത സംഭവങ്ങളില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
തഹിദുര്‍ ഇസ്ലാം എന്ന സി.പി.എം പ്രവര്‍ത്തകനെയാണ് മുര്‍ഷിദാബാദ് ജില്ലയിലെ ദോംകാല്‍ നിയമസഭാ മണ്ഡലത്തില്‍ ഒരു ബൂത്തിന് 500 മീറ്റര്‍ അകലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. ബോംബ് സ്ഫോടനത്തിലാണ് മരണമെന്നും സംഭവത്തിനു പിന്നില്‍ തൃണമൂലാണെന്നുമാണ് സി.പി.എം വാദം. എന്നാല്‍, മരണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ളെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഏപ്രില്‍ 25, 30, മേയ് അഞ്ച് തീയതികളിലാണ് അടുത്ത മൂന്നു ഘട്ടങ്ങളിലെ വോട്ടെടുപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.