Posted On
date_range Updated On
date_range ഹിലരിയെ പിന്തുണക്കാന്‍ ഇന്തോ-അമേരിക്കക്കാരുടെ സംഘടന
വാഷിങ്ടണ്‍: ട്രംപിനെ പിന്തുണക്കുന്നവരുടെ സംഘടനക്കു പിറകെ അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെ തുണക്കുന്ന ഇന്തോ-അമേരിക്കക്കാരുടെയും പാര്‍ട്ടി നിലവില്‍വന്നു. ഇന്ത്യന്‍ അമേരിക്കന്‍സ് ഫോര്‍ ഹിലരി എന്ന സംഘടനയുടെ പ്രഖ്യാപനച്ചടങ്ങ് ഏപ്രില്‍ 24ന് മേരിലന്‍ഡിലെ ഗൈഥേര്‍സ്ബര്‍ഗില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്തോ അമേരിക്കക്കാരുടെ റാലിയിലും പ്രഖ്യാപനച്ചടങ്ങിലും ഹിലരിയുടെ ദേശീയ കാമ്പയിന് നേതൃത്വം നല്‍കുന്ന നീരാ ടാന്‍ഡന്‍ പങ്കെടുക്കും. ഇന്തോ അമേരിക്കക്കാര്‍ രൂപവത്കരിക്കുന്ന രണ്ടാമത്തെ സംഘടനയാണ് ഐ.എ.എഫ്.എച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.