Posted On
date_range Updated On
date_range ജയ്പുര്‍ മുംബൈ ഇന്ത്യന്‍സ് ഹോം ഗ്രൗണ്ട്
കാണ്‍പുര്‍: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്‍െറ ഹോം ഗ്രൗണ്ടായി ജയ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തെ തെരഞ്ഞെടുത്തു. വരള്‍ച്ച കാരണം ഏപ്രില്‍ 30നുശേഷം മഹാരാഷ്ട്രയിലെ മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ഹോം ഗ്രൗണ്ട് കണ്ടത്തെിയത്. ജയ്പുര്‍, കാണ്‍പുര്‍, റായ്പുര്‍ എന്നിവയായിരുന്നു ബി.സി.സി.ഐ മുംബൈ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനു മുന്നില്‍ വെച്ച മൂന്ന് വേദികള്‍. ഇതില്‍നിന്നാണ് ജയ്പുര്‍ സ്റ്റേഡിയം തെരഞ്ഞെടുത്തത്. മറ്റൊരു മഹാരാഷ്ട്ര ടീമായ പുണെ സൂപ്പര്‍ ജയന്‍റ്സ് വിശാഖപട്ടണത്തെ ഹോം ഗ്രൗണ്ടായി നേരത്തേ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.