പാകിസ്താനില്‍നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്വത്ത് സ്വന്തമാക്കാം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന, പാകിസ്താനില്‍നിന്നുള്ള ഹിന്ദു, സിഖ് സമുദായക്കാര്‍ക്ക് സ്വത്തുക്കള്‍ വാങ്ങിക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും കേന്ദ്രം അനുമതിനല്‍കുന്നു.ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും ലഭ്യമാക്കും.
സ്വയംതൊഴിലിനുള്ള സഹായവും നല്‍കാന്‍ പദ്ധതിയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള രജിസ്ട്രേഷന്‍ ഫീസായ 15,000 രൂപ 100 രൂപയായി കുറക്കുന്നതും നടപടിക്രമം ലഘൂകരിക്കുന്നതും പരിഗണനയിലാണ്. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പദവിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പൗരത്വത്തിനുള്ള അപേക്ഷകളില്‍ സത്യവാങ്മൂലം സ്വീകരിക്കാം.
ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം രണ്ടു ലക്ഷത്തില്‍ കൂടുതല്‍ ഹിന്ദുക്കളും സിക്കുകാരും പാകിസ്താനില്‍നിന്ന് ഇന്ത്യയിലത്തെി ദീര്‍ഘകാല വിസയില്‍ താമസിക്കുന്നുണ്ട്. ജയ്പുര്‍, റായ്പുര്‍, അഹ്മദാബാദ്, രാജ്കോട്ട്, കച്ച്, ഭോപാല്‍, ഡല്‍ഹി, ലഖ്നോ തുടങ്ങിയ നഗരങ്ങളില്‍ 400ലേറെ അഭയാര്‍ഥികേന്ദ്രങ്ങളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.