ശ്രീനഗര്‍: കശ്മീരില്‍ മാനഭംഗശ്രമത്തിനിരയായെന്ന് പറയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഹന്ദ്വാരയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. പെണ്‍കുട്ടി ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കുട്ടിയെ പിതാവിനൊപ്പമാണ് ഹാജരാക്കിയതെും പൊലീസ് പറഞ്ഞു.
‘കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളില്‍നിന്ന് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുമ്പോള്‍ ബാത്ത്റൂമില്‍ കയറി ഇറങ്ങിവരുന്നതിനിടെ രണ്ടു യുവാക്കള്‍ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അവരില്‍ യൂനിഫോം ധരിച്ചിരുന്ന യുവാവ് ബാഗ് വലിച്ചെറിയുകയും ചെയ്തു’ എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയെന്നാണ് പൊലീസ് പറയുന്നത്. കശ്മീര്‍ ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. പെണ്‍കുട്ടിയുടെ പിതാവും ഒരു ബന്ധുവും പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം, കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമായിവരുകയാണ്. വിഘടനവാദികള്‍ ഹര്‍ത്താലിനോ സമരത്തിനോ ആഹ്വാനം ചെയ്തിട്ടില്ല. കടകളും പെട്രോള്‍ പമ്പുകളും നാലു ദിവസത്തിനുശേഷം തുറന്നു. പൊതുഗതാഗതം പുന$സ്ഥാപിച്ചിട്ടുണ്ട്. ബാരാമുള്ളക്കും ബനിഹാലിനുമിടയിലുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. എന്നാല്‍, സര്‍ക്കാര്‍സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.