ഡല്‍ഹിയില്‍ മുറുക്കാന്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് ഒരു വര്‍ഷത്തെ നിരോധം

ന്യൂഡല്‍ഹി: പാന്‍മസാല, ഗുഡ്ക, ഖൈനി, സര്‍ദ തുടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ രാജ്യ തലസ്ഥാനത്ത് ഒരുവര്‍ഷത്തേക്ക് നിരോധിച്ചു. ഉല്‍പാദനം, ശേഖരണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ വിഭാഗം വിജ്ഞാപനമിറക്കിയത്.  
പാക്കറ്റില്‍ ലഭിക്കുന്നവക്കു പുറമെ വാസന ചേര്‍ത്തും അല്ലാതെയും വില്‍ക്കുന്ന മറ്റു മുറുക്കാന്‍ പുകയില ഉല്‍പന്നങ്ങള്‍ക്കും നിരോധം ബാധകമാണ്. സുപ്രീംകോടതിയുടെ തുടര്‍ച്ചയായുള്ള നിര്‍ദേശങ്ങളെ തുടര്‍ന്ന് 2012ല്‍ സര്‍ക്കാര്‍ ഗുഡ്ക നിരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.  മുറുക്കാന്‍ പുകയില ഉല്‍പന്നങ്ങള്‍ വരുംതലമുറയുടെ ജനിതക ഘടനകളില്‍ പോലും മാറ്റം  വരുത്തിയേക്കുമെന്ന ആശങ്കയുമുണ്ടെന്ന് ആരോഗ്യ സുരക്ഷാ കമീഷണര്‍ മൃണാളിനി ധര്‍സ്വാല്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.