ബംഗളൂരു: പ്രശസ്ത കാര്‍ട്ടൂണിസ്റ്റായിരുന്ന മായ കമ്മത്തിന്‍െറ സ്മരണക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ കാര്‍ട്ടൂണ്‍ പുരസ്കാരങ്ങളില്‍ രണ്ടാംസ്ഥാനത്തിന് മാധ്യമം കാര്‍ട്ടൂണിസ്റ്റ് വി.ആര്‍. രാഗേഷ് അര്‍ഹനായി.
അലോക് നിരന്തറിനാണ്(സകാല്‍ ടൈംസ്) ഒന്നാംസ്ഥാനം. ഗോകുല്‍ ഗോപാലകൃഷ്ണന്‍ (ഡക്കാന്‍ ക്രോണിക്ള്‍) മൂന്നാംസ്ഥാനം നേടി. മനോജ് കൂരീല്‍ (സാന്‍റ ബാന്‍റ ഡോട്ട്കോം), ഉത്തംഘോഷ് (റെഡിഫ് ഡോട്ട്കോം), ഉണ്ണികൃഷ്ണന്‍ (മാതൃഭൂമി) എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി.പ്രശസ്ത നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാട്, ചിത്രകാരന്‍ എസ്.ജി. വാസുദേവ്, കാര്‍ട്ടൂണിസ്റ്റുകളായ ഗുജ്ജാരപ്പ, സതീഷ് ആചാര്യ എന്നിവരാണ് വിധിനിര്‍ണയ സമിതിയിലെ അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.