വൈദ്യുതാഘാതമേറ്റയാള്‍ റോഡരികില്‍; സഹായഭ്യര്‍ഥന കേള്‍ക്കാതെ ഫോണില്‍ അവര്‍ പടംപിടിച്ചു

ബംഗളൂരു: പൊള്ളലേറ്റ് സഹായത്തിനായി കരഞ്ഞുകേണ ആളെ തിരിഞ്ഞുനോക്കാതെ പകരം അയാളുടെ ദയനീയാവസ്ഥ മൊബൈല്‍ വിഡിയോയില്‍ പകര്‍ത്തി. സംഭവത്തില്‍ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് പൊള്ളലേറ്റ തൊഴിലാളി ആശുപത്രിയിലത്തൊനാകാതെ റോഡരികില്‍ കിടന്നത് കാല്‍മണിക്കൂറിലേറെ. തിങ്കളാഴ്ച രാവിലെ ഹൊസൂര്‍ റോഡിലെ ആഡുകോടി ജംങഷനിലായിരുന്നു സംഭവം.
ട്രാന്‍ഫോമര്‍ അറ്റകുറ്റപ്പണിക്കത്തെിയ ഓംപ്രകാശ് മിശ്രക്കാണ് പരിക്കേറ്റത്. ഓയില്‍ ചോര്‍ച്ചക്കുപിറകെ ട്രാന്‍ഫോമറില്‍ തീ പടരുകയായിരുന്നു. പൊള്ളലേറ്റ ഓംപ്രകാശ് സഹായമഭ്യര്‍ഥിച്ച് റോഡരികില്‍ ഇരുന്നെങ്കിലും ആരും ഗൗനിച്ചില്ല. അപകടം കണ്ടും അറിഞ്ഞും ഏറെപേര്‍ ചുറ്റും കൂടിയെങ്കിലും ആരും പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ല.
പകരം വന്നവരും കൂടിയവരുമെല്ലാം ഇയാളുടെ ദയനീയ രൂപവും പ്രവൃത്തിയും മൊബൈലില്‍ പകര്‍ത്തി.
 15 മിനിറ്റിലേറെ സമയം റോഡരികില്‍ ഇരുന്നയാളെ ഒടുവില്‍ സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ ആശുപത്രിയിലത്തെിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.