Posted On
date_range Updated On
date_range വടക്കെ ഇന്ത്യയിലും പാകിസ്താനിലും ഭൂചലനം; രണ്ട് മരണം
ഇസ്ലാമാബാദ്: വടക്കെ ഇന്ത്യയിലും പാകിസ്താനിലുമുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഉണ്ടായത്. പാകിസ്താനിലും ഹിന്ദുക്കുഷ് മേഖലയിലെ അഫ്ഗാനിസ്താന്‍ -താജികിസ്താന്‍ അതിര്‍ത്തിയിലുമാണ് ഭൂചലനമുണ്ടായത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും 282 കി.മി അകലെയായിരുന്നു പ്രഭവ കേന്ദ്രം.
ഇതിന്‍െറ ആഘാതം 200 കി.മി ദൂരം വരെ അനുഭവപ്പെട്ടു. വൈകിട്ട് 3: 58ന് ആരംഭിച്ച ഭൂചലനം മിനിറ്റുകള്‍ നീണ്ടു നിന്നു. ന്യൂഡല്‍ഹിയിലും കശ്മീരിലും ഉത്തരാഖണ്ഡിലും തുടര്‍ ചലനങ്ങളുണ്ടായി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ സര്‍വീസ് നിര്‍ത്തി വെച്ചു. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.