റായ്പുര്‍(ഛത്തിസ്ഗഢ്): കഴിഞ്ഞ ബുധനാഴ്ച ഛത്തിസ്ഗഢിലെ മേലവാഡ ഗ്രാമത്തില്‍ മാവോവാദികളുടെ കുഴിബോംബ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി. സ്ഫോടനത്തില്‍ ഏഴ് സി.ആര്‍.പി.എഫുകാരാണ് മരിച്ചത്.
മരണം ഉറപ്പാക്കാന്‍ മാവോവാദികള്‍ മൂന്ന് സൈനികരുടെ മൃതദേഹം ട്രക്കില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയും തൊട്ടടുത്തുനിന്ന് എ.കെ 47 തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തതായി സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗപ്രസാദ് പറഞ്ഞു. അതീവരഹസ്യമായി നടത്തിയ സൈനിക നടപടി ചോര്‍ന്നതാണെന്നും സംശയിക്കുന്നു.
20 അംഗ സി.ആര്‍.പി.എഫ് സംഘം മേലവാഡ ഗ്രാമത്തിലെ വനമേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ട്രക്ക് കുഴിബോംബിന്‍െറ കേബിളില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനമുണ്ടായ ഉടന്‍ മാവോവാദികള്‍ വനത്തില്‍നിന്ന് ട്രക്കിനടുത്തേക്ക് ഓടിയത്തെി ജീവച്ഛവമായി കിടന്ന മൂന്ന് സൈനികരെ റോഡിലേക്ക് വലിച്ചെറിയുകയും തലക്കും നെഞ്ചിനും തുരുതുരെ വെടിവക്കുകയുമായിരുന്നുവെന്ന് പ്രസാദ് പറഞ്ഞു. തുടര്‍ന്ന് ട്രക്കിലെ ആയുധങ്ങളെടുത്ത് രക്ഷപ്പെട്ടു. ദന്തേവാഡ-സുക്മ റോഡില്‍ ഈയിടെയാണ് മാവോവാദികള്‍ കുഴിബോംബ് സ്ഥാപിച്ചതെന്ന് കരുതുന്നു.
റിമോട്ട് കണ്‍ട്രോള്‍ വഴി പൊട്ടിക്കാവുന്ന സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗപ്രസാദ് പറഞ്ഞു. 94 മീറ്റര്‍ ദൂരത്തില്‍ കുഴിബോംബുകള്‍ കേബിളുപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. ആക്രമണത്തില്‍ 50 കിലോ ഗ്രാം വെടിമരുന്നാണ് ഉപയോഗിച്ചത്. സൈനികര്‍ ട്രക്കില്‍ സാധാരണ യാത്രക്കാരുടെ വേഷത്തിലാണ് സഞ്ചരിച്ചിരുന്നത്. സൈനിക നടപടി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.